ഷഹല ദുബായിലേക്ക് പോയത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ്, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയാല്‍ പ്രതിഫലം 60,000 രൂപ

1886 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ഉള്‍വസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്താണ് ഷഹല വിമാനത്താവളത്തിന് പുറത്തെത്തിച്ചത്

രേണുക വേണു| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2022 (08:27 IST)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെന്ന പേരില്‍. ദുബായില്‍ ആറു ദിവസത്തെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുണ്ടെന്നാണ് ഷഹല വീട്ടുകാരോട് പറഞ്ഞത്. സ്വര്‍ണക്കടത്ത് സംഘം അറുപതിനായിരം രൂപ ഷഹലയ്ക്കു പ്രതിഫലം നല്‍കിയെന്നും പൊലീസ് പറഞ്ഞു. കാസര്‍ഗോഡ് സ്വദേശിനിയാണ് ഷഹല.

1886 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ഉള്‍വസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്താണ് ഷഹല വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം ഉള്‍വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കൈമാറിയതും സ്വര്‍ണക്കടത്ത് സംഘമാണെന്ന് പൊലീസ് പറഞ്ഞു. മൂന്നു ഭാഗങ്ങളാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :