കണ്ണൂർ|
jibin|
Last Updated:
തിങ്കള്‍, 21 ജൂലൈ 2014 (16:08 IST)
പഠിപ്പു മുടക്ക് വിഷയത്തില്‍
ഇപി ജയരാജൻ എംഎൽഎയെ തള്ളി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി
പി ജയരാജൻ രംഗത്ത്. പഠിപ്പ് മുടക്കിയുള്ള സമരം പൂർണമായി ഉപേക്ഷിക്കാനാവില്ല. എന്നാൽ എല്ലാക്കാര്യത്തിനും പഠിപ്പ് മുടക്കുന്നത് നല്ലതല്ലെന്നും പി ജയരാജൻ പറഞ്ഞു.
എസ്എഫ്ഐയുടെ പഠിപ്പ് മുടക്കിയുള്ള സമരം അവസാനത്തെ സമരായുധമാണ്. സന്ദർഭവും സാഹചര്യവുമാണ് സമരങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നത്. പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തുന്നതിൽ നിന്ന് സിപിഎം പിന്മാറാനും ഉദ്ദേശിച്ചിട്ടില്ല. അത്തരം വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരിൽ സിപിഐഎം ശൈലി മാറ്റില്ല. ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് കൂടുതലായി പ്രവർത്തിക്കുമെന്നും ജയരാജൻ പറഞ്ഞു. പഠിപ്പു മുടക്കിയുള്ള സമരങ്ങളിൽ നിന്ന്
എസ്എഫ്ഐ പിന്മാറണമെന്ന് നേരത്തെ ഇപി ജയരാജൻ എംഎൽഎ പറഞ്ഞിരുന്നു.