ഇടത് ഹിന്ദുക്കളെ ബിജെപി റാഞ്ചി!

സിപിഎം,ബിജെപി,ഹിന്ദു വോട്ട്
തിരുവനന്തപുരം| VISHNU.N.L| Last Modified വെള്ളി, 4 ജൂലൈ 2014 (13:41 IST)
ഇടത് പാര്‍ട്ടികളിലേയും സിപി‌എമ്മിലേയും ഹിന്ദുക്കളുടെ വൊട്ടില്‍ നല്ലൊരു ശതമാനം ബിജെപി കൊണ്ടുപോയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. കേരളത്തിലെ ഇടത്തരക്കാരേയും വിദ്യാര്‍ഥി യുവജനങ്ങളേയും ബിജെപിക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതായും അവലോകനത്തിലുണ്ട്.

കേരളത്തില്‍ ബിജെപി വോട്ടു വിഹിതം 2009 ലെ 6.49 ശതമാനത്തില്‍ നിന്ന് 10.83 ശതമാനമായി ഉയര്‍ന്നു. വോട്ടു വിഹിതം 2004 നെക്കാള്‍ കുറവാണെങ്കിലും ഇത് ഭീഷണിയാണെന്നാണ് വിലയിരുത്തല്‍. ബിജെപി ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ വിദ്യാര്‍ത്ഥി, യുവജന, ബഹുജന സംഘടനകളുടെ സ്വതന്ത്ര പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും അവലോകനം നിര്‍ദ്ദേശിക്കുന്നു.

എസ്എന്‍ഡിപി യോഗം, എന്‍എസ്എസ് തുടങ്ങിയ പ്രധാന സംഘടനകളും ചെറിയ ജാതി സംഘടനകളും യുഡിഎഫ് അനുകൂല നിലപാടാണ് തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്. മതന്യൂനപക്ഷ വോട്ടുകളും യുഡിഎഫിന് അനുകൂലമായിരുന്നു. പാര്‍ട്ടിക്ക് 18 നും 25 നും ഇടയില്‍ പ്രായമുള്ള തലമുറയെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്നും ഇതിനു കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങളിലും സമരങ്ങളിലും മാറ്റം വരുത്തണമെന്നും റിപ്പോര്‍ട്ട് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :