എസ്എഫ്ഐക്കാര്‍ വിഡ്ഡികളാണത്രെ!

കണ്ണൂര്‍| VISHNU.NL| Last Modified ശനി, 5 ജൂലൈ 2014 (16:42 IST)
എസ്എഫ്ഐക്കാര്‍ വിഡ്ഡികളാണെന്ന പ്രസ്ഥാവനയുമായി എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് കക്കത്താണ് ഇടതു മുന്നണിയേ തന്നെ ഞെട്ടിച്ചു കൊണ്ട് പൊസ്റ്റിയിരിക്കുന്നത്.

എസ്എഫ്‌ഐക്കാര്‍ വിഡ്ഢികളും വിവരദോഷികളും വൃത്തികെട്ടവന്‍മാരുമാണെന്നാണത്രെ ഈ വിദ്വാന്റെ കണ്ടുപിടുത്തം. ഏത് ലോകത്താണ് ഈ എസ്എഫ്ഐക്കാര്‍ ജീവിക്കുന്നത് എന്നു തുടങ്ങുന്ന പോസ്റ്റില്‍ ഈ ജനാധിപത്യ രാജ്യത്ത് മറ്റാരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ ധാര്‍ഷഠ്യം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിനു മുന്നില്‍ എഐഎസ്എഫ് നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് സ്ഥാപിച്ച പോസ്റ്റര്‍ നശിപ്പിച്ച നിലയില്‍ കണ്ടിരുന്നു. ആ ബാനര്‍ മാറ്റി പുതിയ ബാനര്‍ സ്ഥാപിച്ചപ്പോള്‍ അതും നശിപ്പിച്ചു. ഇത് പ്രവര്‍ത്തകരാണെന്ന സംശയമാണ് ആരോപണങ്ങളുടെ കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :