1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. sexual abuse youth arrest

വിവാഹ വാഗ്ദാനം നല്‍കി പീഡനം: നാല് യുവാക്കള്‍ അറസ്റ്റില്‍

പീഡനം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ നാല് യുവാക്കളെ പോലീസ് അറസ്‌റ് ചെയ്തു. പൂജപ്പുര പൊലീസാണ് പ്രതികളെ അറസ്‌റ് ചെയ്തത്. തിരുമല പുന്നയ്ക്കാമുകള്‍ കല്ലറ മഠം ക്ഷേത്രത്തിനടുത്ത് കുളത്തിങ്കര  വീട്ടില്‍ ശ്രീജിത്ത് (30), തൃക്കണ്ണാപുരം സ്വദേശി രാഹുല്‍ (27), ആറാമതാ കൃഷ്ണ കൃപയില്‍ അരവിന്ദ് (23), ഞാലിക്കോണം രാധികാ ഭവനില്‍ നന്ദു കൃഷ്ണന്‍ (22) എന്നിവരാണ് പോലീസ് പിടിയിലായത്.
 
പൂജപ്പുര പോലീസ് എസ്‌ഐ വിന്‍സെന്റ് എം ദാസ്, അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്‌റ് ചെയ്തത്. 
അടുത്ത ലേഖനം
മധ്യപ്രദേശിലെ സർക്കാർ ജോലി ഇനി മധ്യപ്രദേശുകാർക്ക് മാത്രം- ശിവരാജ് സിങ് ചൗഹാൻ