അഭിറാം മനോഹർ|
Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2020 (16:14 IST)
മധ്യപ്രദേശ്
സംസ്ഥാന സർക്കാർ സർവീസിലെ ജോലികൾ ഇനി സംസ്ഥാനത്തുള്ളവർക്ക് മാത്രമായി നീക്കിവെയ്‌ക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വൈകാതെ തന്നെ പുറത്തുവിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ ജോലികളില്‍ സംസ്ഥാനത്തെ യുവജനങ്ങൾക്ക് പ്രാധാന്യം നല്‍കുമെന്ന് മൂന്ന് ദിവസം മുമ്പ് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഇതിനായി ഏകീകൃത ഡാറ്റാബേസ് സംവിധാനം കൊണ്ടുവരും.സര്‍ക്കാര്‍ ജോലികളില്‍ ഇനി മധ്യപ്രദേശിലെ യുവതയ്ക്കായിരിക്കും മുന്‍ഗണന. പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും മാർക്ക് ഷീറ്റിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പുനൽകുന്ന സംവിധാനം നിലവിൽ വരുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.