എ കെ ജെ അയ്യർ|
Last Modified ഞായര്‍, 10 മാര്‍ച്ച് 2024 (10:28 IST)
രാജസ്ഥാൻ: ഒരുമിച്ചു മദ്യപിച്ച സുഹൃത്തുക്കൾ അതിലൊരാൾ ലൈംഗിക ആവശ്യത്തിന് വഴങ്ങിയില്ല എന്ന് പറഞ്ഞു കൊന്നു കുളത്തിൽ തള്ളിയതായി റിപ്പോർട്ട്. രാജസ്ഥാനിലെ കോട്ടയ്ക്കടുത്ത് ബാരൻ സിറ്റിയിലാണ് സംഭവം നടന്നത്.
ബാരൻ സിറ്റി സ്വദേശിയായ ഓം പ്രകാശ് ബൈര എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളെ കാണാതായതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം പ്രദേശത്തെ ഒരു കുളത്തിൽ നിന്ന് കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിനൊടുവിൽ ഇയാളുടെ സുഹൃത്തുക്കളായ മുരളീധര പ്രജാപതി, സുരേന്ദ്ര യാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
മുരളീധര പ്രജാപതിയെപോലീസ് അറസ്റ്റ് ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. ഇതറിഞ്ഞു പേടിച്ചു വിഷം കഴിച്ച സുരേന്ദ്ര യാദവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.