കൊച്ചി|
jibin|
Last Modified വെള്ളി, 22 ജനുവരി 2016 (11:30 IST)
സെവന്‍ത് ഡേ എന്ന സിനിമയിലെ മദ്യപാന രംഗങ്ങളുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൃഥ്വി നല്‍കിയ ഹര്‍ജിയില്‍ ജസ്‌റ്റീസ് ബി കെമാല്‍പാഷയാണ് തീരുമാനമെടുത്തത്.
സെവന്‍ത് ഡേയില്‍ പൃഥ്വിരാജ് മദ്യപിക്കുന്ന രംഗത്തില്‍ 'മദ്യപാനം ആരോഗ്യത്തിനു ഹാനികരം' എന്ന മുന്നറിയിപ്പ് എഴുതി കാണിച്ചില്ല എന്നായിരുന്നു പരാതി. തിരുവനന്തപുരം ശ്രീവിശാഖ് തീയറ്ററിലെ പ്രദര്‍ശനത്തിനിടെയാണ് കേസിന് ആസ്‌പദമായ സീന്‍ ഉണ്ടായിരുന്നത്.
കേസില്‍ പൃഥ്വിരാജ് നാലാം പ്രതിയായതോടെ താരം കോടതിയെ സമീപിക്കുകയായിരുന്നു.