മധുപാല്‍ പറയുന്നു - “മമ്മൂട്ടിയുടെ കര്‍ണന്‍ ഉടന്‍ ആരംഭിക്കും”

Madhupal, Mammootty, Karnan, Mohanlal, Prithviraj, മധുപാല്‍, മമ്മൂട്ടി, കര്‍ണന്‍, മോഹന്‍ലാല്‍, പൃഥ്വിരാജ്
Last Modified ബുധന്‍, 20 ജനുവരി 2016 (21:28 IST)
കര്‍ണന്‍ എന്ന ഇതിഹാസകഥാപാത്രത്തെ കേന്ദ്രമാക്കി രണ്ടുസിനിമകള്‍ മലയാളത്തില്‍ ഒരുങ്ങുന്നത് വലിയ വാര്‍ത്തയായിരിക്കുകയാണല്ലോ. പൃഥ്വിരാജിന്‍റെ കര്‍ണനും മമ്മൂട്ടിയുടെ കര്‍ണനും. അതില്‍ മമ്മൂട്ടിയുടെ കര്‍ണന്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് സൂചന. സംവിധായകന്‍ മധുപാല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

“ഒരു സാധാരണ ചിത്രം പോലെ കര്‍ണന്‍ ചെയ്യാനാവില്ല. അതൊരു വലിയ ക്യാന്‍‌വാസില്‍ ഒരുക്കേണ്ട സിനിമയാണ്. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് ഏറെ ഹോംവര്‍ക്ക് ആവശ്യമായുണ്ട്. മഹാഭാരതം പോലെ ഒരു ഇതിഹാസമാണ് പുനഃസൃഷ്ടിക്കാനൊരുങ്ങുന്നത്. ആ സമയത്തോടും കാലത്തോടും നീതിപുലര്‍ത്തേണ്ടത് വലിയ ഉത്തരവാദിത്തമാണ്” - മധുപാല്‍ പറയുന്നു.

“കര്‍ണനെ കേന്ദ്രകഥാപാത്രമാക്കിയുള്ള എന്‍റെ സിനിമയുടെ ജോലി ആരംഭിച്ചിട്ട് ഏറെക്കാലമായി. അതേ കഥാപാത്രത്തെ കേന്ദ്രമാക്കി പൃഥ്വിരാജും ആര്‍ എസ് വിമലും പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചപ്പോഴാണ് ഞങ്ങളുടെ പ്രൊജക്ടും വലിയ വാര്‍ത്തയായി വന്നത്. കര്‍ണന്‍റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി തന്‍റെ നേരത്തേ തീരുമാനിച്ച പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാലുടന്‍ കര്‍ണന്‍ ആരംഭിക്കും” - മധുപാല്‍ പറയുന്നു.

18 വര്‍ഷത്തെ ഗവേഷണത്തിനും പഠനങ്ങള്‍ക്കും യാത്രകള്‍ക്കും ശേഷം പി ശ്രീകുമാറാണ് കര്‍ണന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. 50 കോടി രൂപയാണ് ഈ പ്രൊജക്ടിന്‍റെ നിര്‍മ്മാണച്ചെലവ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കുന്നില്ല; ...

സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കുന്നില്ല; ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സച്ചിദാനന്ദന്‍
ചെറിയ വര്‍ദ്ധനവ് എങ്കിലും അനുവദിച്ച് എന്തുകൊണ്ട് സമരം അവസാനിപ്പിക്കുന്നില്ലായെന്ന് ...

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; ...

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്
മലപ്പുറം വനിതാ സെല്ലാണ് യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു
പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

അറസ്റ്റ് മെമ്മോ ഇല്ലാതെ പൊലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ ...

അറസ്റ്റ് മെമ്മോ ഇല്ലാതെ പൊലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമോ, ഇക്കാര്യങ്ങള്‍ അറിയണം
ഒരാള്‍ നിയമത്തെ കയ്യിലെടുക്കുകയോ നിയമം തെറ്റിക്കുകയോ ചെയ്താലാണ് പോലീസിന്റെ അറസ്റ്റ് ...

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ...

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ഭാര്യയ്‌ക്കൊപ്പം, 13 ഫോൺനമ്പറുകൾ; വിശദമായി അന്വേഷിക്കും
ഇന്ത്യയിലെത്തിച്ച തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നത് തുടരുകയാണ്.