മാത്യു കുഴല്‍നാടന് തിരിച്ചടി; മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണില്ല

ഹര്‍ജി നിരസിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി

Veena vijayan, Pinarayi vijayan
Veena vijayan, Pinarayi vijayan
രേണുക വേണു| Last Modified തിങ്കള്‍, 6 മെയ് 2024 (12:42 IST)

മാസപ്പടി കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന് തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും അടക്കം ഏഴ് പേര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

ഹര്‍ജി നിരസിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. ആദ്യം വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവിടണമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഈ ആവശ്യത്തില്‍ നിന്നു മാറി, കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് മാത്യു കുഴല്‍നാടന്‍ വീണ്ടും ആവശ്യപ്പെടുകയായിരുന്നു.

സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിനു ധാതുമണല്‍ ഖനനത്തിനു വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നത്. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതിനു തെളിവുകള്‍ ഹാജരാക്കാന്‍ മാത്യു കുഴല്‍നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കി. എന്നാല്‍ ഈ രേഖകളില്‍ സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്നായിരുന്നു വിജിലന്‍സിന്റെ വാദം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :