മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് പുറപ്പെട്ടു

Pinarayi Vijayan
രേണുക വേണു| Last Modified തിങ്കള്‍, 6 മെയ് 2024 (09:32 IST)
Pinarayi Vijayan

സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. സ്വകാര്യ സന്ദര്‍ശനമാണെന്നു കാണിച്ച് യാത്രയ്ക്കു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍ തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുന്ന പതിവുണ്ട്. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

ദുബായിലുള്ള മകന്റെ കുടുംബത്തിനൊപ്പം ഏതാനും ദിവസങ്ങള്‍ ചെലവഴിക്കാനാണ് മുഖ്യമന്ത്രിയുടെ യാത്രയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവെച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര. ഓഫീസില്‍ കുറച്ചു ദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാകില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി എന്ന് മടങ്ങി വരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :