കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി; ഗവര്‍ണര്‍ക്ക് തിരിച്ചടി

സെനറ്റിലേക്ക് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ട് അംഗങ്ങളുടെ നിയമനം കോടതി ശരിവയ്ക്കുകയും ചെയ്തു

രേണുക വേണു| Last Modified ചൊവ്വ, 21 മെയ് 2024 (16:42 IST)

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ഥി പ്രതിനിധികളായി നാല് എബിവിപി പ്രവര്‍ത്തകരെ ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി ആറാഴ്ചക്കുളളില്‍ പുതിയ പട്ടിക തയാറാക്കാനും നിര്‍ദേശിച്ചു. സെനറ്റിലേക്ക് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ട് അംഗങ്ങളുടെ നിയമനം കോടതി ശരിവയ്ക്കുകയും ചെയ്തു.

സെനറ്റിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളായി നാല് പേരെയാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ നാമനിര്‍ദേശം ചെയ്തിരുന്നത്. സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പട്ടിക അവഗണിച്ചാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :