സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 21 മെയ് 2024 (15:17 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 54640 രൂപയായി. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയായ 55,120 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 6830 രൂപയാണ് വില. തിങ്കളാഴ്ച ഉയര്‍ന്നതിനേക്കാള്‍ വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം സ്വര്‍ണത്തില്‍ വലിയ മുന്നേറ്റമാണുണ്ടായത്. ഔണ്‍സിന് 2449.50 ഡോളര്‍ വരെ കയറിയിരുന്നു. പിന്നീട് 2426 ഡോളറിലേക്ക് ഇടിഞ്ഞു. വെള്ളിയുടെ വിലയിലും ആഗോള വിപണിയില്‍ മുന്നേറ്റം പ്രകടമാണ്. ഇറാന്‍ പ്രസിഡന്റിന്റെ മരണം വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.