1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. seetha murdercase, abdul salam, crime branch

അരപ്പവന് വേണ്ടി വൃദ്ധയെ കൊന്നയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

സീത കൊലപാതകം
അരപ്പവനു വേണ്ടി വൃദ്ധയെ കൊന്ന കേസിലെ പ്രതി അബ്‌ദുള്‍ സലാമിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈറോഡ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടിയത്. 
 
എടരിക്കോട് ചുടലപ്പാറയിലെ കല്ലുവെട്ടി കൊട്ടംപറമ്പില്‍ സീതയെന്ന എണ്‍പതു വയസ്സുകാരിയെ കൊന്നതിനാണ് മലപ്പുറം ചുടലപ്പാറ പാലപ്പുറ വീട്ടില്‍ അബ്‌ദുള്‍ സലാം എന്ന അന്‍വറിനെ അറസ്റ്റ് ചെയ്തത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധയെ മോഷണശ്രമത്തിനിടെ കൊന്നെന്നായിരുന്നു കേസ്.
 
ഉറങ്ങുകയായിരുന്ന വൃദ്ധയെ കഴുത്തില്‍ മുണ്ട് മുറുക്കി കൊന്നതിന് ശേഷം അവര്‍ ധരിച്ചിരുന്ന മുക്കുത്തിയും തോടയും ഇയാള്‍ മോഷ്‌ടിക്കുകയായിരുന്നു. കോട്ടക്കല്‍ പൊലീസ് സ്റ്റേഷിനില്‍ ആയിരുന്നു ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പ്രതിയെ കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
 
മോഷ്‌ടിച്ച സ്വര്‍ണം തൊട്ടടുത്ത ദിവസം തന്നെ ഈറോഡിലെ ഒരു സ്വര്‍ണക്കടയില്‍ വിറ്റുവെന്നും അതിന് 1, 800 രൂപ ലഭിച്ചുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
About Writer
JOYS JOY