കൊച്ചി|
jibin|
Last Modified വ്യാഴം, 10 നവംബര്‍ 2016 (15:57 IST)
രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. മാറാട് കലാപത്തിനു പിന്നിലെ ഉന്നതതല ഗൂഢാലോചനയും ദേശസുരക്ഷാ പ്രശ്‌നങ്ങളുമാണ്
സിബിഐ അന്വേഷിക്കുക. ചീഫ് ജസ്‌റ്റിസ് ശാന്തനഗൗഡർ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
രണ്ടാം മാറാട് കലാപത്തിനു പിന്നിലെ തീവ്രവാദബന്ധം പ്രത്യേക കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കൊളക്കാടൻ മൂസാഹാജി സമർപ്പിച്ച ഹർജിയിലാണ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവായത്.
കേസ് സിബിഐക്ക് വിടുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു.
2003 മേയിലായിരുന്നു ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ മാറാട് കൂട്ടക്കൊല നടന്നത്. 2002ല്‍ ജനുവരിയിൽ
നടന്ന ഒന്നാം മാറാട് കലാപത്തിന്
പ്രതികാരമെന്ന നിലയില്‍ വലിയ ഗൂഢാലോചനയുടെ ഫലമായാണ് രണ്ടാം മാറാട് കലാപം നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമുദായിക സ്പര്‍ധയുണ്ടാക്കാനും കലാപത്തിനും ബാഹ്യശക്തികളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ഹരജിക്കാരന്റെ വാദം.