ന്യൂഡല്‍ഹി|
Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (13:28 IST)
എംബ്രേയര്‍ വിമാന ഇടപാടിലെ അഴിമതിയാരോപണം സംബന്ധിച്ച് സി ബി ഐ അന്വേഷിക്കും. പ്രാഥമിക അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള കത്ത് പ്രതിരോധ മന്ത്രാലയം സി ബി ഐക്ക് കൈമാറും. യു പി എ സര്‍ക്കാരിന്റെ കാലത്തു നടന്ന 208 ദശലക്ഷം യു എസ് ഡോളറിന്റെ എംബ്രേയര്‍ വിമാന ഇടപാട് ആണ് അന്വേഷിക്കുക.
ബ്രസീലിയന്‍ കമ്പനിയായ എംബ്രേയറില്‍നിന്ന് മൂന്ന് വിമാനം വാങ്ങാന്‍ 2008ല്‍ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിമനം കൈമാറിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. ഇടപാടില്‍ അഴിമതി നടന്നതായി ബ്രസീലിയന്‍ പത്രമാണ് ആരോപിച്ചത്.
വിഷയത്തില്‍ വിമാനകമ്പനിയില്‍ നിന്ന് വിശദീകരണം തേടുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ബ്രസീലില്‍നിന്ന് വാങ്ങുന്ന 145 ജെറ്റ് വിമാനങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ബ്രസീലും യു എസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.