വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 19 ഫെബ്രുവരി 2021 (10:57 IST)
കൊച്ചി: ദീർഘദൂര സർവീസുകളിൽ ജനറൽ കോച്ചുകളിൽ റിസർവേഷനില്ലാതെയുള്ള യാത്ര ജൂൺ മുതൽ പുനരാരംഭിച്ചേയ്ക്കും എന്ന് റിപ്പോർട്ടുകൾ. ഐആർസിടിസി വെബ്‌സൈറ്റിൽ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളിലേയ്ക്കുള്ള
റിസർവേഷൻ മെയ് 31 വരെയാക്കി. നിലവിൽ ജൂൺ ഒന്നുമുതൽ ജനറൽ കംപാർട്ട്മെന്റുകളിൽ റിസർവേഷൻ ലഭ്യമല്ല. ഇത് ജൂൺ മുതൽ ജനറൽ കോച്ചുകളിൽ റിസർവേഷൻ ഒഴിവാക്കി പൂർവസ്ഥിതിയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും റെയിൽവേ പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഉത്തരവുകൾ ഒന്നും ലഭിച്ചിട്ടില്ല എന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി. മെമു സർവീസുകൾ പുനരാരംഭിയ്ക്കാൻ ആലോചിച്ചിരുന്നു എങ്കിലും കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ഇത് നീട്ടിവയ്ക്കുകയായിരുന്നു.