സ്കൂട്ടര്‍ അപകടം: പതിമൂന്നുകാരനു ദാരുണാന്ത്യം

പതിമൂന്നു കാരന്‍ സ്കൂട്ടറില്‍ കാറിടിച്ചു മരിച്ചു

കോവളം| Last Modified ചൊവ്വ, 24 ജനുവരി 2017 (15:53 IST)
മാതാവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത പതിമൂന്നു കാരന്‍ സ്കൂട്ടറില്‍ കാറിടിച്ചു മരിച്ചു. കാഞ്ഞിരം‍കുളം പുലിയടിച്ചാന്‍വിള ഷാനി ഭവനില്‍ ബിജു വില്‍സ് - സോണി ദമ്പതികളുടെ ഏക മകന്‍ ടിനോയ് ബി.എസ്. ആണ് മരിച്ചത്.

വെങ്ങാനൂരിനടുത്ത് പനങ്ങോട് തൃപ്പലിയൂര്‍ ക്ഷേത്രത്തിനടുത്തുള്ള വളവില്‍ വച്ചാണു കുട്ടിയുടെ മാതാവ് ഓടിച്ചിരുന്ന സ്കൂട്ടറില്‍ അതുവഴി വന്ന കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മാതാവും ബാലനും ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
രാത്രിയോടെ ടിനോയ് മരിച്ചു.

നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ടിനോയ്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :