മലപ്പുറം|
സജിത്ത്|
Last Modified ശനി, 14 ജനുവരി 2017 (11:57 IST)
മങ്കട വെള്ളില നിരവിലെ മരമില്ലിൽ വൻ തീപിടുത്തം. മില്ലിന്റെ ഷെഡും മെഷിനറികളും ഓഫീസും
മര ഉരുപ്പടികളുമുള്‍പ്പെടെ എല്ലാം കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
റോഡരികിൽ നിന്നും തീ മില്ലിലേക്ക് പടർന്നതായിരിക്കാമെന്നാണ് കരുതുന്നത്. ഏകദേശം രണ്ട് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ. നാല് യൂണിറ്റ് ഫയർ ഫോര്‍സും നാട്ടുകാരും മണിക്കുറുകൾ ശ്രമിച്ചാണ് തീ അണച്ചത്.