ബസ് കയറി പിഞ്ചുകുഞ്ഞ് മരിച്ചു

ആലുവയിൽ ബസ് കയറി കുട്ടി മരിച്ചു

ആലുവ| Last Modified ശനി, 14 ജനുവരി 2017 (15:32 IST)
കെ എസ് ആര്‍ ടി സി ബസ് കയറി മൂന്നു വയസുള്ള കുഞ്ഞ് മരിച്ചു. ആലുവ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലായിരുന്നു മാതാവും സഹോദരനും നോക്കി നില്‍ക്കെ കുഞ്ഞിന്‍റെ മുകളിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യത്തിന് ഇടയായത്.

മൂവാറ്റുപുഴ പേഴക്കാപ്പിള്ളി വെള്ളരി വീട്ടില്‍ മാഹീന്‍റെ മകന്‍ ഫഹദായിരുന്നു കഴിഞ്ഞ ദിവസം രാത്രി ഏഴേകാലോടെ മരിച്ചത്. ബന്ധുവിന്‍റെ വിവാഹശേഷം അശോകപുരത്തേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കവേയായിരുന്നു ദുരന്തം. അപകടത്തെ തുടര്‍ന്ന് ക്ഷുഭിതരായ യാത്രക്കാര്‍ ബസിന്‍റെ ചില്ല് എറിഞ്ഞു തകര്‍ത്തു. ഇതിനിടെ ബസിന്‍റെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.

ബസില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങിത്തീരുന്നതിനു മുമ്പേ ബസ് മുന്നോട്ടെടുക്കുകയും ബസ് തട്ടി മാതാവിന്‍റെ കൈയില്‍ നിന്ന് കുഞ്ഞ് താഴെവീഴുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ബസ് കുഞ്ഞിന്‍റെ പുറത്തുകൂടി കയറിയിറങ്ങുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :