1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Schools Open Kerala News

സ്‌കൂള്‍ പ്രവേശനോത്സവം ഇന്ന്: സംസ്ഥാന സിലബസില്‍ പ്രവേശനം നേടിയവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അരലക്ഷത്തിന്റെ കുറവ്

Schools Open
സ്‌കൂള്‍ പ്രവേശനോത്സവം ഇന്ന്. തിരുവനന്തപുരം ജില്ലാ തല പ്രവേശനോത്സവം നാളെ മീനാങ്കല്‍ ഗവണ്മെന്റ് ട്രൈബല്‍ സ്‌കൂളില്‍ നടക്കും. രാവിലെ 9.30 ന് നടക്കുന്ന ചടങ്ങ് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. അതേസമയം സംസ്ഥാന സിലബസില്‍ പ്രവേശനം നേടിയവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അരലക്ഷത്തിന്റെ കുറവുണ്ട്.
 
കഴിഞ്ഞ വര്‍ഷം ഇത് 2.98 ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
അടുത്ത ലേഖനം
തമിഴ് നടനും മുന്‍ എംഎല്‍എയുമായ കരുണാസിന്റെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ പിടികൂടി; കണ്ടെത്തിയത് 40 വെടിയുണ്ടകള്‍