1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. School reopening Guidelines will announce before october 5th

സ്കൂൾ തുറക്കുന്നതിനുള്ള മാർഗനിർദേശം ഒക്‌ടോബർ 5ന് മുൻപ്, അധ്യാപക-വിദ്യാർത്ഥി സംഘടനാ യോഗം ചേരും

സ്കൂൾ
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകൾ തുറക്കുന്നതിൽ ഒക്ടോബർ അഞ്ചോടെ മാർഗനിർദേശം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിന് മുൻപായി  അധ്യാപക-വിദ്യാർത്ഥി സംഘടനകളുടെ യോഗവും കളക്ടർമാരുടെ യോഗവും ചേരും. സ്കൂൾ തുറക്കൽ സംബന്ധിച്ച് വിവിധ വകുപ്പുകളുമായുള്ള ചർച്ചയും ധാരണയും ആയതായും മന്ത്രി അറിയിച്ചു. 
 
അതേസമയം സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ബസ് സര്‍വ്വീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് വെകിട്ട് ചര്‍ച്ച നടത്തും. കെഎസ്ആർടിസി സർവീസ് നൽകണമെന്ന് പല സ്കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ കൺസഷൻ നിരക്കിന്റെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
 
ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ ക്സാസ് നടത്താനാണ് തീരുമാനം.സമാന്തരമായി വിക്‌ടേഴ്‌സ് ക്ലാസുകളും നടത്തും. നവംബറിൽ ക്ലാസ് തുടങ്ങിയാലും മാർച്ചിലെ പൊതുപരീക്ഷക്ക് മുമ്പ്  നാലരമാസത്തോളം മാത്രമാണ് കിട്ടുക. ഇടക്ക് വീണ്ടും കൊവീഡ് ഭീഷണി കനത്താലുള്ള സ്ഥിതിയും പരിഗണിക്കുന്നുണ്ട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം