'ബാക്ക് ടു നോര്‍മല്‍'; കോവിഡില്ലാ കാലത്തേക്ക് പ്രതീക്ഷകളോടെ കുട്ടികള്‍, സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്

രേണുക വേണു| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (08:15 IST)

സ്‌കൂളുകള്‍ ഇന്ന് പൂര്‍ണമായും തുറക്കും. 47 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് പഠനസൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കോവിഡ് വ്യാപനത്തിനു ശേഷം ആദ്യമായിട്ടാണ് സ്‌കൂളുകള്‍ പൂര്‍ണ സജ്ജമാകുന്നത്. സംസ്ഥാനത്തെ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്കും ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ അധ്യാപകരും കുട്ടികളും ശ്രദ്ധിക്കണം. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാകും. പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. കോവിഡ് വ്യാപനം വലിയ രീതിയില്‍ കുറഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാനത്ത് എല്ലാ കാര്യങ്ങളും പഴയപടി ആകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :