സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വിക്രം എല്ലാവരെയും ഞെട്ടിക്കും; ഹോട്ടല്‍ ജീവനക്കാരിയായ ആരാധികയെ ചേര്‍ത്തു പിടിച്ച് താരം ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു, വാര്‍ത്തയും ചിത്രവും വൈറലായി

 വിക്രം , സിനിമ , ഹോട്ടല്‍ ജീവനക്കാരിയെ വിസ്‌മയിപ്പിച്ച് വിക്രം, വിക്രം ഫോട്ടോ
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (15:44 IST)
സിനിമയിലും ജീവിതത്തിലും വിസ്‌മയിപ്പിക്കുന്ന താരമാണ് വിക്രം. ത്രസിപ്പിക്കുന്ന വേഷങ്ങള്‍ പകര്‍ന്നാടുബോഴും സാധാരണക്കാരന്റെ വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും താരം എന്നും ജനഹൃദയങ്ങളില്‍ നിറഞ്ഞു നിന്നു. തന്നെ കാണാനെത്തുന്ന ആരാധകരെ നിരാശപ്പെടുത്താതെ അവരോട് സംസാരിക്കാനും ഫോട്ടോയെടുക്കാനും മനസ് കാണിക്കുന്ന വിക്രം കഴിഞ്ഞ ദിവസം ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തത് ഹോട്ടല്‍ ജീവനക്കാരിയായ ആരാധികയ്‌ക്കൊപ്പമാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിക്രം താമസിച്ചിരുന്ന ഹോട്ടലില്‍ ആരാധകരുടെ വലിയ കൂട്ടമായിരുന്നു. താരത്തിനെ കാണാനും ഫോട്ടോ എടുക്കാനും കൊതിച്ച് നിരവധി പേര്‍ കാത്തുനിന്നപ്പോള്‍ അവരോടൊപ്പം ഹോട്ടലിലെ ജീവനക്കാരിയും ഉണ്ടായിരുന്നു. ലക്ഷ്യം വേറൊന്നുമല്ലായിരുന്നു ‘കൂടെ നിന്നൊരു ഫോട്ടോ എടുക്കണം, ഒന്ന് സംസാരിക്കണം’. എന്നാല്‍ ആരാധകര്‍ വിക്രത്തിനെ പൊതിഞ്ഞപ്പോള്‍ ഉള്ളിലെ ഭയവും ആളുകളുടെ തിരക്കം ഭയന്ന് അവര്‍ തിരികെ പോകുകയായിരുന്നു.

തിരികെ മടങ്ങിയെ ഇവര്‍ക്ക് പിന്നാലെ വിക്രം ഓടിയടുക്കുകയും സംസാരിക്കുകയും ചേര്‍ത്തുനിര്‍ത്തി ഒരു ഫോട്ടോ എടുക്കുകയും ചെയ്‌തു. ആദ്യം ഒന്ന് പതുങ്ങിയെങ്കിലും പിന്നെ ഇവര്‍ ചിരിക്കുകയും വിക്രത്തിനോട് സന്തോഷം പങ്കുവെക്കുകയും ചെയ്‌തു. ആള്‍കൂട്ടത്തില്‍ പതുങ്ങി നില്‍ക്കുകയായിരുന്ന ആരാധികയെ താന്‍ ശ്രദ്ധിച്ചിരുന്നുവെന്ന് പിന്നീട് വിക്രം വ്യക്തമാക്കി. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്.













അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :