കൊച്ചി|
JOYS JOY|
Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (14:25 IST)
അഭിനയജീവിതത്തില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയത് ആഘോഷിക്കാന്‍ കൂട്ടുകാര്‍ കാവ്യയ്ക്ക് ഒരുക്കിയത് അദ്‌ഭുതകേക്ക്. കേക്കില്‍ തെളിഞ്ഞുനിന്ന മെഴുകുതിരികള്‍ ഊതി കെടുത്തി കേക്ക് മുറിക്കാന്‍ തയ്യാറെടുത്ത കാവ്യയെ കേക്ക് ഒരു വട്ടമല്ല ഒരുപാട് വട്ടം പറ്റിച്ചു.
അണഞ്ഞതിനു ശേഷവും തെളിഞ്ഞുവരുന്ന മെഴുകുതിരികളോടു കൂടിയ മാജിക് കേക്ക് ആയിരുന്നു കൂട്ടുകാര്‍ കാവ്യയ്ക്കായി ഒരുക്കിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ആഘോഷം. മാജിക് കേക്ക് മുറിക്കുന്നതിന്റെ വീഡിയോ, ‘“അങ്ങനെ എളുപ്പം ഒന്നും അണഞ്ഞ് പോകാത്ത ഓർമ്മകൾ ആണ്, 25 വർഷത്തെ അഭിനയജീവിതത്തിലെ മധുരാനുഭവങ്ങൾ” എന്ന വരികളോടെ കാവ്യ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തു.
1991 ല്‍
പൂക്കാലം വരവായി എന്ന ചിത്രത്തില്‍ ബാലതാരമായിട്ട് ആയിരുന്നു കാവ്യയുടെ അരങ്ങേറ്റം. 1999ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണ് കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചത്. പെരുമഴക്കാലം, ഗദ്ദാമ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കാവ്യയ്ക്ക് രണ്ടുതവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.