രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കും

രേണുക വേണു| Last Modified ബുധന്‍, 15 ജൂണ്‍ 2022 (10:49 IST)

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തേക്കും. കേസില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. ഇന്നത്തെ ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. എന്നാല്‍, മോദി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നതിനാല്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുലിനെ അറസ്റ്റ് ചെയ്താല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :