മന്ത്രിമാര്‍ക്കിടയില്‍ സ്ത്രീകളെ വലയിലാക്കുന്ന സെക്‍സ് ലോബികളുണ്ട്, പലരും കൈമാറി ഉപയോഗിച്ചു: സരിത

സരിത എസ് നായര്‍ , സോളാര്‍ തട്ടിപ്പ് കേസ് , അടൂര്‍ പ്രകാശ് , സരിത
കൊച്ചി| jibin| Last Updated: ബുധന്‍, 24 ജൂണ്‍ 2015 (11:34 IST)
സംസ്ഥാന മന്ത്രിസഭയിലെ ചിലര്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതായി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി എസ് നായര്‍. മന്ത്രിമാരില്‍ ചിലര്‍ സ്ത്രീകളെ വലയിലാക്കുകയും പരസ്പരം കൈമാറുകയും ചെയ്യുന്ന ലോബിയായി പ്രവര്‍ത്തിക്കുന്നു. ചില മന്ത്രിമാര്‍ മാറി മാറി ഉപയോഗിച്ച ശേഷം മറ്റ് പലര്‍ക്കുമായി കാഴ്‌ചവെച്ചതായും സരിത വ്യക്തമാക്കി.

സംസ്ഥാനത്തെ മന്ത്രിമാര്‍ ഒരു ലോബി പോലെ പ്രവര്‍ത്തിക്കുകയാണ്. ഒരാള്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ പിന്നെ അടുത്തയാള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. അത്തരത്തില്‍ പലരും തന്നെ ഉപയോഗിച്ചു. ഒരാള്‍ക്ക് തന്നെ ബോധിച്ചാല്‍ ട്രാപ്പില്‍പ്പെടുത്തി അടുത്തയാള്‍ക്ക് വഴങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും പ്രേരിപ്പിക്കുകയും ചെയ്തിരുന്നതായും സരിത പറഞ്ഞു. മന്ത്രിമാര്‍ അവരുടെ സുഹൃത്തുക്കള്‍ക്കും ഉന്നതര്‍ക്കും തന്നെ കാഴ്‌ചവെച്ചു. അടൂര്‍ പ്രകാശ്, എപി അനില്‍ കുമാ‍ര്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചപ്പോള്‍ മന്ത്രിമാര്‍ ഇനിയുമുണ്ടെന്നായിരുന്നു. അബ്ദുള്ളക്കുട്ടി ഭീഷണിപ്പെടുത്തിയിരുന്നില്ലെങ്കില്‍ പരാതി നല്‍കില്ലായിരുന്നു. അബ്ദുള്ളക്കുട്ടിക്കു പുറമെ മറ്റൊരാളും ബലമായി കീഴ്‌പ്പെടുത്തിയിട്ടുണ്ടെന്നും സരിത പറയുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റുചെയ്തവരെ സംരക്ഷിക്കാനാണ് നോക്കിയത്. ഒരു ഘട്ടത്തില്‍ ഉറക്കം കെടുന്നതരത്തിലേക്ക് അദ്ദേഹവും പോയിട്ടുണ്ടെന്നും. മുഖ്യമന്ത്രി തെറ്റു ചെയ്തിട്ടില്ലെങ്കിലും മറ്റുചിലരെ സംരക്ഷിക്കുന്നതിനിടയില് ഇതില്‍പ്പെട്ടു. ടീം സോളാര്‍ കമ്പനിക്ക് കരാറുകള്‍ നല്‍കാമെന്ന് പറഞ്ഞാണ് പലരും തന്നെ ശാരീരികമായി ചൂഷണം ചെയ്തതെന്നും സരിത പറഞ്ഞു. സോളാര്‍ ഇടപാട് സുഗമമായി മുന്നോട്ട് കൊണ്ടു പോകാന്‍ സഹായിക്കാമെന്ന് അറിയിച്ച് ഒരു മന്ത്രി രാത്രി രണ്ടുമണിവരെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. ഇതിനായി മന്ത്രി പുതിയ സിംകാര്‍ഡ് വരെ എടുത്തിരുന്നതായും അവര്‍ വ്യക്തമാക്കി.

ഒരു മന്ത്രിക്കെതിരെ മറ്റൊരു സ്ത്രീ പരാതി നല്‍കാനൊരുങ്ങിയപ്പോള്‍ താനാണ് പിന്‍വലിപ്പിച്ചതെന്നും സരിത അവകാശപ്പെടുന്നു. മാധ്യമപ്രവര്‍ത്തക സുനിത ദേവദാസുമായി സരിത നടത്തിയ സംഭാഷണത്തിന്റെ ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്‌. റിപ്പോര്‍ട്ടര്‍ ചാനലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :