വൈകുന്നേരത്തോടെ മുഖ്യമന്ത്രി രാജിവെക്കേണ്ടി വരും; രണ്ട് എംഎല്‍എമാര്‍ കൂടി ഉടന്‍ യുഡിഎഫ് വിടും- ജോര്‍ജ്

  സരിത എസ് നായര്‍ , ഉമ്മന്‍ചാണ്ടി , സോളാര്‍ തട്ടിപ്പ് കെസ് , വിജിലന്‍സ് കോടതി
തൊടുപുഴ| jibin| Last Modified വ്യാഴം, 28 ജനുവരി 2016 (15:11 IST)
സോളാര്‍ കമ്മീഷനില്‍ സരിത എസ് നായര്‍ നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ഇന്നു വൈകുന്നേരത്തോടെ മുഖ്യമന്ത്രി രാജിവെക്കേണ്ടി വരുമെന്ന് പിസി ജോര്‍ജ്.

കെ ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തതു കൊണ്ട് കാര്യമില്ല. മാനാഭിമാനമുള്ളവര്‍ക്ക് യുഡിഎഫില്‍ തുടരാനാവില്ലാത്തതിനാല്‍ കെവി കുഞ്ഞമോന്റെ രാജി സ്വാഗതം ചെയ്യുകയാണ്. രണ്ട് എം.എല്‍.എമാര്‍ കൂടി യുഡിഎഫ് വിടാനൊരുങ്ങി നില്‍ക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു.

നേരത്തെ സരിതയുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്ട്രേറ്റിന്റെ നടപടി പരിശോധിക്കേണ്ടതാണ്. മജിസ്ട്രേിറ്റിന്റെ നടപടി നീതിന്യായ വ്യവസ്ഥക്ക് ചേര്‍ന്നതല്ലെന്നും ജോര്‍ജ് പറഞ്ഞു.

അതേസമയം, വിജിലന്‍സ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജിവെക്കാന്‍ തയാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കേസില്‍ ഏതന്വേഷണവും നേരിടാന്‍ തയാറായ താന്‍ എന്തിനാണ് രാജിവെക്കുന്നത്. തെറ്റു ചെയ്തില്ലെന്ന മനഃസാക്ഷിയുടെ ബോധ്യമാണ് ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധാര്‍മികതയ്ക്കപ്പുറമാണ് മനഃസാക്ഷിയുടെ ശക്തി. വിഷയത്തില്‍ ഹൈക്കമാന്‍ഡുമായി ആലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :