മലപ്പുറം/തൃശൂര്‍|
jibin|
Last Modified വ്യാഴം, 28 ജനുവരി 2016 (14:49 IST)
സോളാര്‍ തട്ടിപ്പ് കേസില്‍ വിജിലന്‍സ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജിവെക്കാന്‍ തയാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസില്‍ ഏതന്വേഷണവും നേരിടാന്‍ തയാറായ താന്‍ എന്തിനാണ് രാജിവെക്കുന്നത്. തെറ്റു ചെയ്തില്ലെന്ന മനഃസാക്ഷിയുടെ ബോധ്യമാണ് ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധാര്‍മികതയ്ക്കപ്പുറമാണ് മനഃസാക്ഷിയുടെ ശക്തി. വിഷയത്തില്‍ ഹൈക്കമാന്‍ഡുമായി ആലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സോളാര്‍ കമ്മീഷനില്‍ സരിത എസ് നായര്‍ നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. അസാധാരണ സംഭവങ്ങളില്‍ അസാധാരണമായ വിധിയുണ്ടാകും. മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയായാലും നീതി തുല്ല്യ നീതിയാണെന്നും കോടതി വ്യക്തി.
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും. ആരൊപണങ്ങള്‍ അന്വേഷിക്കേണ്ടത് കോടതിയല്ലെന്നും പൊലീസാണെന്നും കോടതി വ്യക്തമാക്കി. പൊതു പ്രവര്‍ത്തകന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വിജിലന്‍സിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.