AISWARYA|
Last Updated:
വ്യാഴം, 20 ജൂലൈ 2017 (14:11 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസിലെ നിര്‍ണ്ണായക തെളിവായ വീഡിയോദൃശ്യങ്ങള്‍ ഏതു നിമിഷവും അപ്‌ലോഡ് ചെയ്യപ്പെടാനുള്ള സാഹചര്യങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇങ്ങനെ ഒരു ഭീഷണി നിലനിക്കുമ്പോള്‍ സൈബര്‍ സെല്‍ പോലും വളരെ ജാഗ്രതരായിരിക്കുകയാണ്.
ഇതേ സമാനമായ ദുരിതങ്ങളിലൂടെ ഒരിക്കല്‍ കടന്നുപോയ ആളാണ് സരിതാ നായര്‍. തന്റെ പ്രശനത്തിന്റെ വാട്സാപ്പ് വീഡിയോ പുറത്തിറങ്ങുന്നതിന് മുന്‍പ് എനിക്ക് രാഷ്ട്രീയപരമായും അല്ലാതെയും കുറെ പ്രശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ മൂർദ്ധന്യത്തിൽ നില്‍ക്കുമ്പോഴാണ് ഞാന്‍ എന്തെങ്കിലും പറയും എന്ന് ഭയപ്പെട്ടവര്‍ എന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ തുടങ്ങിയത്. അതിനുള്ള അവരുടെ ഉപാധിയായിരുന്നു ആ വീഡിയോ.
ഞാന്‍ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം വിദേശത്തു നിന്നും +9 ല്‍ ആരംഭിക്കുന്ന കോളുള്‍ വന്നു തുടങ്ങിയിരുന്നു. അവരെ ഒഴിവാക്കണം, ഇവരെ ഒഴിവാക്കണം എന്നെല്ലാം ആവശ്യപ്പെടുകയും അല്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടും എന്നെല്ലാമായിരുന്നു ഭീഷണി. ഞാന്‍ തെറ്റ് ചെയ്യുന്നില്ല എന്ന് ഉറപ്പുള്ളതിനാല്‍ ഞാന്‍ ഭയപ്പെട്ടില്ല.
പിന്നീട് എന്റെ കുഞ്ഞുങ്ങളെ വച്ചു വിലപേശാന്‍ തുടങ്ങി. എന്റെ കയ്യില്‍ കേസ് നടത്താനുള്ള പണം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് വന്ന എല്ലാ കോളുകളുടെയും ഡീറ്റെയില്‍സ് എഴുതിയാണ് ഞാന്‍ ഡിജിപിയ്ക്കു ഭീഷണി ഉണ്ടെന്ന് കാണിച്ച് പരാതി നല്‍കിയത്. പക്ഷേ അതിന്റെ പേരില്‍ ഒരു അന്വേഷണവും ഉണ്ടായിട്ടില്ലെന്നും നാരദാ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍
സരിത വ്യക്തമാക്കി.