കൊല്ലം|
AISWARYA|
Last Modified വ്യാഴം, 20 ജൂലൈ 2017 (12:29 IST)
സംസ്ഥാനത്തുടനീളം ഫ്രീ വൈഫൈ ലഭിക്കുന്നതിനുള്ള നടപടി തുടങ്ങി. ആയിരം വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാണുള്ള നടപടിയാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ചുമതല ഇലക്‌ട്രോണിക്‌സ് വിവര സാങ്കേതിക വകുപ്പിനാണ്.
പൊതുസ്ഥലങ്ങളിലും ലൈബ്രറികളിലുമാണ് ഹോട്ട് സ്‌പോട്ട് സ്ഥാപിക്കുന്നത്. ഇതിനായി എല്ലാ സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളും സ്ഥലസൗകര്യവും വൈദ്യുതിയും ഒരുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളും അക്ഷയ കേന്ദ്രങ്ങളുമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സൗജന്യമായി ഫ്രീ വൈഫൈ സൗകര്യങ്ങള്‍ ലഭിക്കും.