പാലക്കാട്|
AISWARYA|
Last Modified വ്യാഴം, 20 ജൂലൈ 2017 (12:52 IST)
പ്രണയം അസ്ഥിയില്‍ പിടിച്ച കാമുകി കാമുകന്
തന്റെ നഗ്നസെല്‍ഫി അയച്ചു കൊടുത്തത് പണിയായി. താന്‍ അയച്ചു കൊടുത്ത നഗ്ന സെല്‍ഫി ഉപയോഗിച്ച് കാമുകന്‍ പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് പെണ്‍കുട്ടിക്ക് പണികിട്ടി തുടങ്ങിയത്. നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് പാലക്കാട് ജില്ലയിലാണ്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കാമുകന്‍ പാലക്കാട് ആലത്തൂര്‍ പാടൂര്‍ നെയിത്താംപറമ്പില്‍ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പണം നല്‍കിയില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രഞ്ജിത്ത് പണം തട്ടാന്‍ ശ്രമിച്ചത്. ഫേസ്ബുക്ക് വഴിയാണ് ഇവര്‍ പ്രണയത്തിലാകുന്നത്. തുടര്‍ന്ന് വാട്‌സ്ആപ്പിലൂടെ നഗ്നചിത്രങ്ങള്‍ കൈമാറി.
ചിത്രം കൈക്കലാക്കിയതോടെ രഞ്ജിത്ത് തനിനിറം പുറത്തെടുത്തു വരികയായിരുന്നു. ഭീഷണി ഭയന്ന് പെണ്‍കുട്ടി പണം അക്കൗണ്ടിലിട്ട് കൊടുത്തു. പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു.