സരിതാനായരോട് കളിവേണ്ട: ഇടിച്ചവണ്ടി പിടികൂടി

വെഞ്ഞാറമൂട്| Last Updated: വെള്ളി, 6 നവം‌ബര്‍ 2015 (11:13 IST)
സരിതാ നായര്‍ സഞ്ചരിച്ച കാറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ മീന്‍വണ്ടിയെ അവര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ എം.സി.റോഡില്‍ മണ്ണന്തലയ്ക്കടുത്തായിരുന്നു സംഭവം.

സരിതാ നായര്‍ തിരുവനന്തപുരത്തെ മുട്ടട നിന്ന് എറണാകുളത്തേക്ക് സ്കോര്‍പ്പിയോ കാറില്‍ പോവുകയായിരുന്നു. ഇവരുടെ കാറിനു തൊട്ടു പിന്നില്‍ വന്നിരുന്ന മീന്‍ വണ്ടി സ്കോര്‍പ്പിയോയെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ എതിരെ കെ.എസ്.ആര്‍.ടി.സി ബസ് വന്നതിനാല്‍ ഇടത്തേക്ക് വെട്ടിത്തിരിച്ചു, വണ്ടി സരിതയുടെ കാറില്‍ ചെറുതായി ഇടിക്കുകയും ചെയ്തു. എന്നാല്‍ മീന്‍ വണ്ടി നിര്‍ത്താതെ മുന്നോട്ടു പോയി.

സരിതാ നായരുടെ കാര്‍ മീന്‍ വണ്ടിയെ പിന്തുടര്‍ന്ന് ചിറ്റാഴ വച്ച് തടഞ്ഞു. വിവരം വട്ടപ്പാറ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് വട്ടപ്പാറ എസ്.ഐ ഇന്ദ്രരാജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് മീന്‍ വണ്ടിയേയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു. കാറില്‍ സരിതയാണെന്ന് അറിഞ്ഞതോടെ രംഗം കാണാന്‍ ജനവും തടിച്ചുകൂടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :