കൊച്ചി|
Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (15:33 IST)
നടി ശാലുമേനോന് ബിജു രാധാകൃഷ്‌ണന്‍ പണം നല്‍കിയതിന് തെളിവുണ്ടെന്ന് സോളാര്‍ കേസിലെ വിവാദനായിക സരതി സരിത എസ് നായര്‍. ശാലുവിന് ബിജു ആഭരണങ്ങളും വീട്ടുപകരണങ്ങളും വാങ്ങി നല്‍കിയതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.
നേരത്തെ സോളർ തട്ടിപ്പ് പ്രതി ബിജു രാധാകൃഷ്ണൻ തനിക്ക് പണം നൽകിയിട്ടില്ലെന്ന് ശാലു മേനോന്‍ പറഞ്ഞിരുന്നു. ബിജുവിനെ വിവാഹം കഴിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.