തിരുവനന്തപുരം|
Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (12:15 IST)
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ നിന്ന് 4600 കോടി രൂപ തട്ടിയതായി സിബിഐയുടെ കണ്ടെത്തല്‍. സിക്കിം ലോട്ടറി കച്ചവടത്തിലൂടെയായിരുന്നു മാര്‍ട്ടിന്റെ തട്ടിപ്പ്.
സിക്കിം സര്‍ക്കാര്‍ ലോട്ടറി ഡയറക്ടറേറ്റിലെ മൂന്ന് ഉന്നതോദ്യോഗസ്ഥര്‍ മാര്‍ട്ടിന് കൂട്ടു നിന്നതായും ഇവരെ തിരിച്ചറിഞ്ഞെങ്കിലും ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. സിക്കിം സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതു കൊണ്ടാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും മറ്റ്
നിയമ നടപടികളിലേക്ക്
കടക്കാനും കഴിയാത്തത്.
സിക്കിം സര്‍ക്കാരിന്റെ ലോട്ടറികള്‍ കണക്കില്‍ കൂടുതല്‍
കേരളത്തില്‍ വിറ്റഴിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതായി കണ്ടതിനെ തുടര്‍ന്ന്
കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ആദ്യം തിരുവനന്തപുരം മ്യൂസിയം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും
അന്വേഷിച്ച ഈ കേസുകള്‍ പിന്നീട് സിബിഐക്ക് വിടുകയായിരുന്നു.