എതിർശബ്ദങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നത് അനുവദിക്കരുത്, ഉമാ തോമസിന് പിന്തുണയുമായി സാന്ദ്ര തോമസ്

സ്ത്രീകള്‍ക്കെതിരെയുണ്ടാവുന്ന ആക്രമണങ്ങള്‍ രാഷ്ട്രീയഭേദമന്യേ എതിര്‍ക്കപ്പെടേണ്ടതാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു. എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കാന്‍ അനുവദിക്കരുതെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.

Sandra thomas, Uma Thomas, Rahul Mangootathil Case,Cyber Attack,സാന്ദ്രാ തോമസ്, ഉമാ തോമസ്, രാഹുൽ മാങ്കൂട്ടത്തിൽ, സൈബർ ആക്രമണം
അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2025 (17:22 IST)
MLA/Facebook
തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഇമാ തോമസിനെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. സ്ത്രീകള്‍ക്കെതിരെയുണ്ടാവുന്ന ആക്രമണങ്ങള്‍ രാഷ്ട്രീയഭേദമന്യേ എതിര്‍ക്കപ്പെടേണ്ടതാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു. എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കാന്‍ അനുവദിക്കരുതെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.


നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തതില്‍ പിന്നാലെയാണ് ഉമാ തോമസിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം രൂക്ഷമായത്. ഇതിന് പിന്നാലെയാണ് ഉമാ തോമസിന് പിന്തുണയുമായി സാന്ദ്രാ തോമസ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്

സാന്ദ്രാ തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഉമാ തോമസ് MLA ക്കെതിരെ സൈബര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു.

കേരളാ രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത ലൈംഗികാതിക്രമ പരമ്പരയുടെ വിവരങ്ങള്‍ ഒരു യുവ MLA ക്കെതിരെ ഉണ്ടായപ്പോള്‍ അതില്‍ ഒരു സ്ത്രീ എന്ന നിലയില്‍ ശക്തമായ നിലപാട് സ്വീകരിച്ച ഉമാ തോമസ് MLA യെ സൈബര്‍ ഇടത്തില്‍ അക്രമിക്കുന്നതിനെ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.


അവരുടെ പ്രസ്ഥാനം സൈബര്‍ ഇടങ്ങളിലെ അക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും,അതില്‍ ആ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ളവര്‍ ആരെങ്കിലും പങ്കാളികള്‍ ആയിട്ടുണ്ടെങ്കില്‍ ആ പ്രസ്ഥാനം അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും വേണം.

സ്ത്രീകള്‍ക്കെതിരെ ഉണ്ടാവുന്ന ആക്രമണങ്ങളെ രാഷ്ട്രീയഭേദമന്യേ എതിര്‍ക്കപ്പെടേണ്ടതാണ്.അങ്ങനെ എതിര്‍ക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നത് ഒരു ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണ്,അതൊരു കാരണവശാലും കേരളം അനുവദിച്ചു കൊടുത്തുകൂടാ..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :