1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sandeep in Congress BJP K Surendran

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

Sandeep
താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാറിയ സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ബിജെപിയില്‍ നിന്ന് കരുതലും താങ്ങും പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപി വെറുപ്പ് മാത്രം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 
 
ബിജെപിയിലുള്ളപ്പോള്‍ താന്‍ പറഞ്ഞതെല്ലാം സംഘടനയ്ക്ക് വേണ്ടി മാത്രമായിരുന്നുവെന്നും അതൊന്നും വ്യക്തിപരമായ അഭിപ്രായങ്ങള്‍ ആയിരുന്നില്ലെന്നും കോണ്‍ഗ്രസിലേക്ക് എത്തിയതിന്റെ ഉത്തരവാദിത്വം കെ സുരേന്ദ്രനും സംഘത്തിനുമാണെന്നും സന്ദീപ് പറഞ്ഞു. മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും സുരേന്ദ്രന്‍ നടത്തുന്ന അഡ്ജസ്റ്റ്‌മെന്റുകളെ എതിര്‍ത്തതുകൊണ്ടാണ് തനിക്കെതിരെ നടപടികള്‍ എടുക്കുന്നതെന്നും സന്ദീപ് പറഞ്ഞു.
അടുത്ത ലേഖനം
സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍