1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Surendran Sandeep BJP News

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

sandeep
sandeep
സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സന്ദീപിനെ മുറുകെ പിടിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരനോടും പ്രതിപക്ഷ നേതാവ് വിഡി സതീശനോടും അഭ്യര്‍ത്ഥിക്കുകയാണെന്നും സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 
സന്ദീപിനെതിരെ ബിജെപി നേരത്തെയും നടപടി എടുത്തിരുന്നുവെന്നും ആ നടപടി എന്തിനായിരുന്നുവെന്ന് വിശദീകരിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അടുത്ത ലേഖനം
തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു