പാലക്കാട്ട് വന്‍ ചന്ദനവേട്ട: മൂന്നു പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 23 ഒക്‌ടോബര്‍ 2020 (16:20 IST)
പാലക്കാട്: വാഹന പരിശോധനയ്ക്കിടെ 121 കിലോ ചന്ദന തടി പിടികൂടി. പാലക്കാട് ഫ്ളൈയിങ് സ്‌ക്വഡ് ഡിഎഫ്ഓയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘമാണ് ചന്ദന തടി പിടിച്ചത്.

ഇതുമായി ബന്ധപ്പെട്ടു ചെത്തല്ലൂര്‍ സ്വദേശികളായ ആനക്കുഴി വീട്ടില്‍ ശിവദാസന്‍ (45), ആനക്കുഴി വീട്ടില്‍ രവി (36) എന്നിവരാണ് പിടിയിലായത്. ചന്ദനം കൊണ്ടുപോയ വാഹനങ്ങള്‍ ഉള്‍പ്പെടെ ചന്ദന തടിയും വേരുകളും പിടിച്ചെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :