പാലക്കാട് നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 21 ഒക്‌ടോബര്‍ 2020 (09:15 IST)
പാലക്കാട്: പാലക്കട് കൊടുവായൂരിൽ നിർത്തിയിട്ട ലോറിയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചരണാത്ത് കളം കൃഷ്ണത്തെ മകൻ 35 കാരനായ കുമാരനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ ലോറിയിൽനിന്നും തീ ഉയരുന്നതുകണ്ട് നാട്ടുകാരെത്തി തീ അണയ്ക്കുകയായിരുന്നു. ഫയസ്‌ഫോഴ്സ് സ്ഥലത്തെത്തിയതിന് ശേഷം വൈകിയാണ് ലോറിയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഉടൻ പൊലീസിനെ വിളിച്ചുവരുത്തി. ലോറിയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഗ്യാസിൽനിന്നാവാം തീപിടുത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം, ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലൃയ്ക്ക് മാറ്റും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :