വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ടെന്ന് സമസ്‌ത

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ഡിസം‌ബര്‍ 2021 (12:52 IST)
വഖഫ് ബോർഡ് പ്രതിഷേധം പള്ളികളിൽ വേണ്ടെന്ന് സമസ്‌ത. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം പിൻവലിക്കണമെന്നും നിലവിലെ രീതി തന്നെ തുടരുന്നതാണ് നല്ലതെന്നും തീരുമാനത്തിനെതിരെ ഉചിതമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

വഖഫ് പവിത്രമായ മുതൽ ആണ്. അത് ഉൾക്കൊണ്ടാവണം പ്രവർത്തിക്കേണ്ടത്. ആശങ്കകൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കും. പരിഹാരമായില്ലെങ്കിൽ മാത്രം പ്രതിഷേധം മതി. ചർച്ചയിൽ പരിഹാരമായില്ലെങ്കിൽ പ്രതിഷേധിക്കേണ്ടി വരും. അതിന് സമസ്‌ത മുന്നിലുണ്ടാകും.

പള്ളിയിൽ പ്രതിഷേധം ആകരുത്. അത് അപകടം ചെയ്യും. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങൾ പാടില്ല. പ്രകോപനപരമായ കാര്യങ്ങൽ അവിടെ നിന്ന് ഉണ്ടാകരുത്. കൂട്ടായി എടുത്ത തീരുമാനമാകാമെങ്കിലും കഴിഞ്ഞ ദിവസം പലരും നടത്തിയ പ്രസ്ഥാവനകളുടെ അടിസ്ഥാനത്തിൽ പലരും കുഴപ്പം ഉണ്ടാക്കാൻ ഇടയുണ്ട്. അതിന്റെ ഉത്തരവാദിത്തം സമസ്‌തയ്ക്കാണ്.
ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :