പോക്‌സോ കേസ് ഇരയ്ക്ക് സർക്കാർ സ്കൂൾ പ്രവേശനം നിഷേധിച്ചു: ഹൈക്കോടതി വിശദീകരണം തേടി

അഭിറാം മനോഹർ| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (14:52 IST)
പോക്സോ കേസിലെ ഇരയ്ക്ക് സർക്കാർ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി. മാവേലിക്കര ഗവണ്മെന്റ് ഹയർസെക്കൻഡറി അധികൃതർക്കെതിരെയാണ് പരാതി.

പ്ലസ് ടു അഡ്മിഷനുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ കേസിൽ ഇടപെട്ട ഹൈക്കോടതി വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :