ഡിജിപിയുടെ സേവനകാലാവധി സർക്കാർ നീട്ടി, അനിൽ കാന്ത് 2023 വരെ തുടരും

അഭിറാം മനോഹർ| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (17:46 IST)
സംസ്ഥാന പോലീസ് മേധാവിയായി അനിൽ കാന്തിന്റെ സേവനകാലാവധി നീട്ടാൻ മന്ത്രിസഭാ യോഗ തീരുമാനം. രണ്ട് വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്. ഇതോടെ 2023 ജൂണ്‍ വരെ അനില്‍ കാന്ത് ഡിജിപി സ്ഥാനത്ത് തുടരും.

2022 ജനുവരി 31ന് വിരമിക്കേണ്ട ഉദ്യോഗസ്ഥനായിരുന്നു അനിൽ കാന്ത്. ഡിജിപിയായി ചുമതലയേറ്റ 2021 ജൂലായ് ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കാനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ക്രമസമാധാന ചുമതലയുള്ള ഡിജിപിയുടെ സ്ഥാനത്തിരിക്കുന്ന പോലീസ് മേധാവിക്ക് കുറഞ്ഞത് രണ്ട് വര്‍ഷ സർവീസ് നൽകണമെന്ന് സർക്കാർ തലത്തിൽ ചർച്ച ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കാലാവധി നീട്ടിനൽകാൻ തീരുമാനമായത്.

ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. എഡിജിപി കസേരിയില്‍ നിന്ന് നേരിട്ട് ഡിജിപിയായ ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും അനില്‍ കാന്തിനുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :