ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 12 ജനുവരി 2016 (09:29 IST)
സംസ്ഥാനത്ത് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കുന്നു. ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ്, അധ്യാപക സര്‍വ്വീസ് സംഘടന സമരസമിതി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.

ഭരണപക്ഷ സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കില്ല. രാഷ്‌ട്രീയപ്രേരിത സമരത്തില്‍ നിന്ന് പിന്മാറണമെന്ന് സെറ്റോയും എന്‍ ജി ഒ അസോസിയേഷനും പി എസ് സി എംപ്ലോയീസ് അസോസിയേഷനും ആവശ്യപ്പെട്ടു. അതേസമയം, സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

തസ്തിക വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക എന്നിവയാണ് സമരം നടത്തുന്നവരുടെ മറ്റ് പ്രധാന ആവശ്യങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :