പിടിച്ച ശമ്പളം അടുത്ത മാസം മുതൽ നൽകും: സാലറി ചലഞ്ച് തുടരില്ല

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2020 (13:11 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരിൽ നിന്നും പിടിച്ച തുക അടുത്തമാസം മുതൽ തിരിച്ചുനൽകും. സാലറി ചാലഞ്ച് തുടരേണ്ടതില്ലെന്നും ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

ജിഎസ്‌ട്ഇ നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്രത്തിന്റെ ഉറപ്പിൽ സാലറി ചാലഞ്ച് ഒഴിവാക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു. ഈ ഇനത്തിൽ 7000 കോടി കേന്ദ്രത്തിൽ നിന്നും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രശ്‌നത്തിന് ഇത് താത്‌കാലികമായി പരിഹാരമാകും.

വീണ്ടും ശമ്പളം പിടിക്കാനുള്ള സർക്കാരിന്റെ തീരുമാനം പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിൽ തീരുമാനം നീളുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :