സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് സജി ചെറിയാന് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു

രേണുക വേണു| Last Modified ശനി, 31 ഡിസം‌ബര്‍ 2022 (09:47 IST)
സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നത്. നേരത്തെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്. ജനുവരി 23 ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിനു മുന്‍പ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് തീരുമാനമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് സജി ചെറിയാന് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സജി ചെറിയാനെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതില്‍ മറ്റ് നിയമതടസങ്ങളില്ലെന്ന് സിപിഎം വിലയിരുത്തിയത്. സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ അദ്ദേഹത്തിന്റെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ചുനല്‍കുകയാണ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :