1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Popular Front News

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡില്‍ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത മുഹമ്മദ് മുബാറക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Popular Front
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡിനെ തുടര്‍ന്ന് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റെയ്ഡിനെ തുടര്‍ന്ന് പിടിയിലായവരുടെ ആദ്യ അറസ്റ്റ് ആണിത്. തെരച്ചലിനെ തുടര്‍ന്ന് ആയുധങ്ങളും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 
മുബാറക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ തെരച്ചിലിന് പിന്നാലെ വ്യാഴാഴ്ച രാവിലെയോടെയാണ് മുബാറക്കിനെ കസ്റ്റഡിയില്‍ എടുത്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യകാല പ്രവര്‍ത്തകനാണ് മുബാറക്ക്. 
അടുത്ത ലേഖനം
മരണാന്തര ചടങ്ങിനെത്തിയ വൃദ്ധൻ തേനീച്ചക്കുത്തേറ്റു മരിച്ചു