പത്തനംതിട്ട|
Last Modified ബുധന്‍, 16 ജനുവരി 2019 (08:17 IST)
പ്രതിഷേധം ശക്തമായതിനെത്തുടർന്ന്
ശബരിമല ദർശനത്തിനെത്തിയ യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. നീലിമലയിൽ നിന്ന് പൊലീസ് വാഹനത്തിലാണ് യുവതികളെ നീക്കിയത്. പമ്പയിലേക്കാണ് ഇവരെ കൊണ്ടുപോയത്. നേരത്തേ ശബരിമല കയറാനെത്തി മടങ്ങിയ രേഷ്മ നിശാന്തും ഷാനില സജീഷ് എന്ന യുവതിയുമാണ് ശബരിമലയിൽ നിന്ന് തിരിച്ചിറങ്ങിയത്.
പമ്പയില്‍ നിന്നും മുകളിലേക്ക് കയറിയ ഇവരെ തിരിച്ചറിഞ്ഞ അഞ്ച് പേര്‍ ശരണം വിളിച്ച് തടയുകയായിരുന്നു. അതേസമയം, ദർശനം നടത്താതെ മടങ്ങില്ലെന്ന്
യുവതികൾ പൊലീസിനെ അറിയിച്ചിരുന്നു. ശേഷം പ്രതിഷേധം ശക്തമാകുകയായിരുന്നു. അതേസമയം, പ്രതിഷേധിച്ച 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന്
നടന്നു തുടങ്ങിയത്. നേരം പുലര്‍ന്നതോടെ പ്രതിഷേധക്കാര്‍ കൂടുതല്‍ സംഘടിക്കുകയായിരുന്നു. യുവതികള്‍ നിലപാട് മാറ്റാന്‍ കൂട്ടാക്കാതെ കുത്തിയിരിപ്പ് തുടർന്ന സാഹചര്യത്തിലാണ് ബലപ്രയോഗത്തിലൂടെ അവരെ നീക്കേണ്ടിവന്നത്.