പത്തനംതിട്ട|
Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (15:33 IST)
ചിത്തിര ആട്ടവിശേഷത്തിനും തുലാമാസ പൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ഒക്ടോബര്‍ പതിനേഴിനു വൈകിട്ടു തുറക്കും. രാത്രി പത്ത് മണിക്ക് ഹരിവരാസനം പാടി നടയടയ്ക്കും.
തുലാമാസ പൂജയും ചിത്തിര ആട്ട തിരുനാളും ഒരുമിച്ചാണ് ഇത്തവണ വരുന്നത്. ഇതിനാല്‍ തുടര്‍ച്ചയായി ആറു ദിവസങ്ങള്‍ നട തുറന്നിരിക്കും. തുലാം ഒന്നു മുതല്‍ ആറുവരെയുള്ള പതിവു പൂജകള്‍ക്ക് പുറമേ വിശേഷാല്‍ പൂജകളായ പടിപൂജ,
ഉദയാസ്തമന പൂജ എന്നിവ ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ നെയ്യഭിഷേകം ഉണ്ടായിരിക്കും.
തുലാം ഒന്നാം തീയതി രാവിലെയുള്ള ഉഷപൂജയ്ക്ക് ശേഷം മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. മണ്ഡലപൂജയ്ക്കായി പിന്നീട് നവംബര്‍ പതിനാറിനു വീണ്ടും നട തുറക്കും.