ശബരിമല ക്ഷേത്രം 16 ന്‌ തുറക്കും

പത്തനംതിട്ട| Last Updated: ചൊവ്വ, 8 ജൂലൈ 2014 (16:59 IST)
ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം കര്‍ക്കിടക മാസ പൂജകള്‍ക്കായി ജൂലൈ പതിനാറിനു തുറക്കും. 16 നു വൈകിട്ട് അഞ്ചര മണിക്ക് ത്രന്ത്രിയുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തിയാണ് നടതുറക്കുന്നത്.

പതിവു പൂജകള്‍ക്ക് പുറമേ വിശേഷാല്‍ പൂജകളായ പടി പൂജ, എന്നിവയും ഉണ്ടായിരിക്കും. സന്നിധാനത്ത് താമസിക്കാന്‍ മുറികള്‍ മുന്‍കൂട്ടി ആവശ്യമുള്ളവര്‍ക്ക്
www.travancoredevaswamboard.org
എന്ന വെബ്‍സൈറ്റിലൂടെ റൂമുകള്‍ റിസര്‍വ് ചെയ്യാന്‍ കഴിയും എന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.


21 നു രാത്രി പത്ത് മണിക്ക് ഹരിവരാസനം പാടി നടയടക്കും. പിന്നീട് നട തുറക്കുന്നത് ചിങ്ങമാസ പൂജകള്‍ക്കാണ്‌. ദര്‍ശനത്തിനായി തിരുവനന്തപുരം, കൊട്ടാരക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, പത്തനംതിട്ട എന്നീ പ്രധാന സ്റ്റേഷനുകളില്‍ നിന്ന് കെഎസ്ആര്‍ടിസി പമ്പയ്ക്കും എരുമേലിക്കും പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :